• വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ നിയമനം) റാങ്ക് ലിസ്റ്റ് അംഗീകരിച്ചു.
  • മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ്  അംഗീകരിച്ചു.
  • എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോളേജുകൾ സമർപ്പിക്കേണ്ട രേഖകളുടെ ചെക് ലിസ്റ്റിന് അംഗീകാരം നൽകി.
  • മലബാർ ആർട്സ് & സയൻസ് കോളേജ് , മലനാട് എഡ്യൂക്കേഷണൽ ട്രസ്റ്, നെഹ്‌റു എഡ്യൂക്കേഷണൽ ട്രസ്റ്, ജാമിയ സഹദിയ കാസർഗോഡ്, പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം, പിലാത്തറ കോ-ഓപ്.സൊസൈറ്റി   എന്നീ ഏജൻസികൾ പുതിയ കോളേജ് തുടങ്ങുന്നതിനായി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.
  • വിവിധ കോളേജുകളിൽ ആറ് അസിറ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് അംഗീകാരം നൽകി.
  • വിവിധ കോളേജുകളിലെ 19 അധ്യാപകരുടെ പ്രൊമോഷന് അംഗീകാരം നൽകി.
  • വിദ്യാർത്ഥി യൂണിയൻ പ്രതിനിധി, കണ്ണൂർ സർവകലാശാല അനധ്യാപക മേഖലയിലെ സെനറ്റ് അംഗം എന്നിവരെ കാൻറീൻ കമ്മിറ്റി, പർച്ചേസ് കമ്മിറ്റി എന്നിവയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
  • വിവിധ വിഷയങ്ങളിൽ 9 പേർക്ക് ഡോക്ടറൽ ബിരുദം നൽകാൻ തീരുമാനിച്ചു
  • കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായി ഡോ. കെ.വി മുരളിയെ നിയമിച്ച നടപടിക്ക് അംഗീകാരം നൽകി.
  • മൂല്യനിർണയ ക്യാമ്പിൽ ഹാജരാകാതിരുന്ന അധ്യാപകരിൽനിന്നും വിശദീകരണം തേടാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
  • ഇ-ഗ്രാൻസ്  ആനുകൂല്യം സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കുന്ന എസ്.സി/എസ്.ടി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷ ഫലം വരുന്നതിന് മുൻപ് പരീക്ഷാഫീസ് അടയ്ക്കാം എന്ന സത്യവാങ്മൂലം എഴുതി വാങ്ങിക്കുവാനും ഈ ഗ്രാൻഡ് ലഭിക്കുന്ന മറ്റു വിദ്യാർത്ഥികളുടെ കാര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ നില നിർത്താനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!