കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇൻറ്റഗ്രേറ്റഡ്‌  എം. കോം. പ്രോഗ്രാമിൽ  2 വർഷ  കാലാവധിയിൽ  കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നതിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷിക്കാനുള്ള അവസാന തീയ്യതി 30/06/2022 . അപേക്ഷ ഫീസ് 1500/- രൂപ. (SC/ST വിഭാഗങ്ങൾക്ക് 750/- രൂപ)  ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ മാനേജ്‌മെന്റ്‌ വിഷയത്തിൽ 55% മാർക്കിൽ കുറയാതെ പി.ജി,  നെറ്റ്/ പി എ ച്ച്. ഡി. ഗവൺമെൻറ്/ എയ്ഡഡ് കോളേജ് അസിസ്റ്റൻറ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 15  വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായ പരിധി 01.01.2022  ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ  വിവരങ്ങൾക്ക്  https://www.kannuruniversity.ac.in/   എന്ന വെബ്‌സൈറ്റ്  സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!