കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ഡോ.ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി/മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഹ്രസ്വകാലത്തേക്ക് റിസർച്ച് ഇന്റേൺ ആയി ചേരാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബയോടെക്‌നോളജി/മൈക്രോബയോളജി/മോളിക്യുലർ ബയോളജി വിഷയങ്ങളിൽ  ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  പ്രസ്തുത വിഷയങ്ങൾ പഠിക്കുന്ന അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്‌ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. താല്പര്യമുള്ളവർ   [email protected] എന്ന  ഇമെയിൽ  വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.  അപേക്ഷ അയയ്‌ക്കേണ്ട അവസാന തിയ്യതി ജൂലൈ  8.

LEAVE A REPLY

Please enter your comment!
Please enter your name here