ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ യു. ജി. സി. -സ്‌ട്രൈഡ് പ്രൊജക്ടില്‍ കരാറടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ സയന്‍സ്, ഭാഷാ വിഭാഗങ്ങള്‍, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്.ഡി. നേടിയവര്‍ക്ക് അപേക്ഷിക്കാം. അക്കാദമിക് റൈറ്റിംഗ്, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക എന്നിവയിലുളള പരിചയവും പ്രാവീണ്യവും കമ്പ്യൂട്ടര്‍ പരിചയം ഇംഗ്ലീഷിലും മലയാളത്തിലുമുളള ടൈപ്പിംഗ്, ഇംഗ്ലീഷിലും മലയാളത്തിലുമുളള പ്രഭാഷണങ്ങള്‍ പകര്‍ത്തിയെടുക്കുവാനുളള കഴിവ് എന്നിവയും അപേക്ഷകര്‍ക്കുണ്ടായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961352126.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!