കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരത്തുള്ള ഡോ: രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള എം.കോം (Five Year Integrated) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 2022 ജൂലൈ 27 അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹയർ സെക്കന്ററി അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിലെ ബി.കോം കോഴ്സുകൾക്ക് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മറ്റു വ്യവസ്ഥകൾ പി.ജി പഠന വകുപ്പുകളിലെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ്സ് അടിസ്ഥാനമാക്കിയും പ്രോഗ്രാമിന്റെ റഗുലേഷൻ പ്രകാരവുമായിരിക്കും.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ്, എസ്.സി./എസ്.ടി/PWBD ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 1000/- രൂപയും എസ്.സി./എസ്.ടി/PWBD വിഭാഗങ്ങൾക്ക് 350/- രൂപയുമാണ്. SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് പഠന വകുപ്പിൽ സമർപ്പിക്കേണ്ടതുമാണ്.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715284, 0497-2715261, 7356948230. E -mail id: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!