കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 നു, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക, എൻ പി എസ്സ് ഉപേക്ഷിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ ഉറപ്പാക്കുക, മുടങ്ങി കിടക്കുന്ന ഡി എ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരായ ജീവനക്കാർ സർവ്വകലാശാലക്കു മുൻപിൽ നടത്തിയ ധർണക്ക് പ്രസിഡന്റ് ശ്രീ. കെ. ഹരിലാൽ, സെക്രട്ടറി ശ്രീ. വി. ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
