കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായ 21.07.2022ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും കേളര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.പി. സുധീർ “ശാസ്ത്രവും സാങ്കേതികവിദ്യയും – സാധ്യതകൾ” എന്ന വിഷയത്തിൽ രാവിലെ 10:30 ന് കണ്ണൂർ ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുന്നു.
