കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുമ്പോൾ 20 ഓളം ഒപ്ഷൻ നൽകാവുന്നതാണ്. ഒരിക്കൽ അലോട്ട്മെന്‍റ് ലഭിച്ചാൽ പിന്നീട് നടത്തുന്ന അലോട്ട്മെന്‍റുകളിൽ ഹയർ ഓപ്ഷൻ ആയി നൽകിയവ മാത്രമേ പരിഗണിക്കുകയുള്ളൂ. ലോവർ ഒപ്ഷൻ പരിഗണിക്കുന്നതല്ല. അതിനാൽ ഒപ്ഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 24 വരെ ഓപ്ഷനിൽ മാറ്റം വരുത്താനുള്ള അവസരം ലഭ്യമാണ്. അലോട്ട്മെന്‍റ് തുടങ്ങിയാൽ ഓപ്ഷൻ മാറ്റാൻ അവസരം ലഭിക്കുന്നതല്ല.

ഇതിനകം ഓൺലൈൻ രജിസ്ടേഷൻ നടത്തിയവർക്ക് അവരുടെ പേര്, ജനനതിയ്യതി എന്നിവ ഒഴികെ ബാക്കി എല്ലാ വിവരങ്ങളും ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിൽ മാറ്റം വരുത്തണമെങ്കിൽ [email protected] എന്ന ഇ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കേണ്ടതാണ്.

സർവകലാശാല പഠന വകുപ്പിലേക്കുള്ള 2022-23 അധ്യയന വർഷത്തിലെ പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ പി. ജി പ്രവേശനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി വീണ്ടും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കമ്മ്യൂണിറ്റിക്വാട്ട, മാനേജമെന്‍റ് ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം അതത് കേളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!