2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ   ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി  അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്  200/- രൂപ  കറക്ഷൻ ഫീസ് ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി [email protected]  എന്ന ഇ-മെയിൽ ഐ ഡി  യിലേക്ക് ഇ-മെയിൽ  ചെയ്യേണ്ടതാണ്.    വിവിധ കാരണങ്ങളാൽ ലഭിച്ച  അലോട്ട്മെന്റ്  നഷ്ടപ്പെട്ടവരുടെ അപേക്ഷ  തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി,  അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 06/08/2022 തീയ്യതിക്കുള്ളിൽ  200/- രൂപ റീകൺസിഡർ ഫീസ് ഇനത്തിൽ അടയ്‌ക്കേണ്ടതാണ്.

ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക്  06/08/2022 തീയ്യതി വരെ  ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  www.admission.kannuruniv.ac.in   എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈൻ നമ്പറുകൾ : – 0497-2715261,0497-2715284, 7356948230 , ഇ-മെയിൽ  ഐ ഡി : [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!