യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന് നീട്ടിവെച്ച പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിനാണ് നടന്നത്. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. യോഗ്യത നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കണം.

ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 11 വരെ കമ്മീഷന്റെ വെബ്സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാവും. സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2021 ജനുവരി 8ന് തുടങ്ങും. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-അഡ്മിറ്റ് കാര്‍ഡ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് പരീക്ഷയ്ക്ക് 3-4 ആഴ്ചകള്‍ക്കുമുമ്ബ് ലഭ്യമാക്കും.

Leave a Reply