സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ( www.kannuruniversity.ac.in ) ലഭ്യമാണ്. ഓഫ്ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ആഗസ്ത് 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.