അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ആഗസ്ത് 17 മുതൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ നൽകുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 270 രൂപ. ഇതിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്ത് 22ന് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 550 രൂപ അഡ്മിഷൻ അടച്ച് അതത് കോളേജുകളിൽ ആഗസ്ത് 23ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) സന്ദർശിക്കാവുന്നതാണ്. Help Line Number : 0497 2715261, 0497 2715284, 7356948230, E-mail id: [email protected]
