ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തൊൻപതു മുതൽ ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തേഴു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2013 സ്കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീം) പരീക്ഷ എന്നിവക്ക് 2022 ആഗസ്റ്റ് പത്തൊൻപതു മുതൽ ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തൊൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 സെപ്റ്റംബർ പതിനാറു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് മുപ്പത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 സെപ്റ്റംബർ പതിനാറു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 സെപ്റ്റംബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!