പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന(നീര്‍ത്തടം) പദ്ധതിയുടെ കീഴില്‍ മല്ലപ്പള്ളി, കോയിപ്രം ബ്ലോക്കുകളില്‍ ഓരോ എഞ്ചിനീയറെ  വീതം കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 17,000 രൂപ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീറിങ്/ സിവില്‍  എന്‍ജിനീറങ്ങില്‍  ബി.ടെക്  ബിരുദമാണ് അടിസ്ഥാന  യോഗ്യത. നീര്‍ത്തട പരിപാലന പദ്ധതിയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഉള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത പ്രവര്‍ത്തി പരിചയം, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ കോപ്പി സഹിതം 27ന് രാവിലെ 9.30 ന്  ജില്ലാ കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ  ചേമ്പറിനു സമീപം സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് ഹാജരാക്കണം. എ.ഡി.എമ്മിന്റെ  ചേമ്പറില്‍ രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും.