കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ സിലബസ് അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല. താവക്കര ക്യാമ്പസ് സ്റ്റുഡന്റ് അമന്റിറ്റി സെന്ററിൽ വച്ചുനടന്ന കരിക്കുലം സിലബസ് വർക്ക്ഷോപ്പിലാണ് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ രൂപരേഖ അവതരിപ്പിച്ചത്. വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. രാഖി രാഘവൻ, മണികണ്ഠൻ സി.സി. എന്നിവർ പങ്കെടുത്തു. ഡോ. അശോകൻ സ്വാഗതപ്രസംഗവും രൂപരേഖ അവതരണവും നിർവ്വഹിച്ചു.

സർവ്വകലാശാലയുദ്ധേ നീലേശ്വരം ക്യാമ്പസിലായിരിക്കും എം.കോം പ്രോഗ്രാമിന്റെ വകുപ്പ് പ്രവർത്തിക്കുന്നത്. 5 വർഷത്തെ പ്രോഗ്രാം 3 വർഷം കഴിയുമ്പോൾ തുടരാൻ ആഗ്രഹമില്ലെങ്കിൽ ബി.കോം സർട്ടിഫിക്കറ്റുമായി മടങ്ങാനും, ബി.കോം കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രിയിലൂടെ നാലാം വർഷം മുതൽ പ്രോഗ്രാമിൽ പ്രവേശിക്കാനുമുള്ള സൗകര്യം ലഭ്യമാണ് എന്നതാണ് പ്രോഗ്രാമിന്റെ പ്രത്യേകത. ഇത്തരം പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും അതിൽ നൂതനമായ ആശയങ്ങൾ കൊള്ളിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ശോഭനമായ ഒരു ഭാവി വാഗ്‌ദാനം ചെയ്യാൻ സർവ്വകലാശാലയ്ക്ക് സാധിക്കുമെന്ന് പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!