കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിൽ എസ്.സി, എസ്.ടി, ഇ.ഡബ്ള്യു.എസ്. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയവർ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 1 ന് രാവിലെ 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എത്തണം. ഫോൺ: 9847859018

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ക്യാമ്പസിലെ എക്കണോമിക്സ് പഠനവകുപ്പിൽ സെപ്തംബർ 1 ന് രാവിലെ 10 മണിക്ക് മുമ്പായി എത്തണം. ഫോൺ: 0490-2347385, 9400337417

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!