കണ്ണൂർ സർവ്വകലാശാലയിൽ 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പട്ടുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 1 നു ആരംഭിച്ച് ഓഗസ്റ്റ് 21 ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 23 ന് ട്രയൽ റാങ്ക്ലിസ്റ്റും ഓഗസ്റ്റ് 29 ന് ഫൈനൽ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു സർവ്വകലാശാലകളിലേതിന് സമാന്തരമായി തന്നെ ആണ് കണ്ണൂർ സർവ്വകലാശാലയിലും പ്രവേശന നടപടികൾ പുരോഗമിക്കുന്നത്. കണ്ണൂർ സർവ്വകലാശാല റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി എൽ.ബി.എസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. സർവ്വകലാശാല തന്നെയാണ് വിവിധ ബി.എഡ് പ്രോഗ്രാമുകളുടെ കോളേജ് തലത്തിലുള്ള റാങ്ക്ലിസ്റ്റ് തയാറാക്കി കോളേജുകൾക്ക് നൽകി വരുന്നത്. കോളേജുകളാണ് പ്രോസ്പെക്ട്സ് മാനദണ്ഡമാക്കി റാങ്ക്ലിസ്റ്റ് പ്രകാരം പ്രവേശനം നടത്തുന്നത്. കണ്ണൂർ സർവ്വകലാശാലയുടെ ബി.എഡ് പ്രവേശനം 2022 സെപ്റ്റംബർ 12, 13 തിയ്യതികളിൽ നടത്തുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.