കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ അവധിയിലുള്ള അസിസ്റ്റന്‍റുമാരുടെ താല്‍ക്കാലിക ഒഴിവുകളില്‍ അസിസ്റ്റന്‍റ് ആയി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വ്വകലാശാലാബിരുദവും,സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്‍റ്/ക്ലാര്‍ക്ക് തസ്തികയില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള തൊഴില്‍പരിചയവും ഉണ്ടായിരിക്കണം. പ്രതിദിനം 1100/- രൂപ ദിവസവേതനാടിസ്ഥാനതിലുള്ള ഈ നിയമനം പരമാവധി 179 ദിവസത്തേക്കായിരിക്കും.
താല്‍പ്പര്യമുള്ളവര്‍ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളോടൊപ്പം, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഓ., തൃശൂർ 680 596 എന്ന വിലാസത്തിൽ 2022 സെപ്റ്റംബര്‍ പതിനാലിന് വൈകീട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ സമര്‍പ്പിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ് സൈറ്റ് ‘www.kuhs.ac.in’ ൽ ‘Appointments’ എന്ന ലിങ്ക് സന്ദർശിക്കുക.