കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിൽ (ശമ്പളനിരക്ക് 41300 – 87000) അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർവ്വകലാശാലകൾ, സർക്കാർ, അർദ്ധസർക്കാർ, സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ, സ്ഥിരനിയമനത്തിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന, ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലോ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷയോടൊപ്പം ബയോഡാറ്റ, കെ. എസ്സ്. ആർ. ചട്ടം 144 പ്രകാരമുള്ള പ്രൊഫോർമ എന്നിവ ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഓ., തൃശൂർ 680 596 എന്ന വിലാസത്തിൽ 2022 സെപ്റ്റംബർ മുപ്പതിനകം ലഭിച്ചിരിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!