ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കീഴിലുളള കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യത (രണ്ട് വർഷം) നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്. സർവ്വകലാശാലയുടെ വെബ്സൈറ്റ് (www.ssus.ac.in) വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ട രേഖകളുടെ പകർപ്പും അപേക്ഷ ഫീസായ 50/-രൂപ(എസ്. സി./എസ്. ടി. വിദ്യാർത്ഥികൾക്ക് 10/-രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും സഹിതം അതാത് പ്രാദേശിക ക്യാമ്പസ് ഡയറക്ടമാർ/കാലടി മുഖ്യക്യാമ്പസിലെ അതാത് വകുപ്പ് മേധാവികൾ എന്നിവർക്ക് സെപ്റ്റംബർ 22ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസിൽ ലഭ്യമാണ്.