അഞ്ചാം മെസമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകൾക്ക് 23.09.2022 മുതൽ 29.09.2022 വരെ പിഴയില്ലാതെയും 30.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2019, 2020 അഡ്മിഷൻ വിദ്യാർഥികൾ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. 2016 മുതൽ 2018 വരെ അഡ്മിഷൻ നേടിയ വിദ്യാർഥികൾ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 06.10.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/എം എസ് സി (സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, പ്ലാൻറ് സയൻസ് & എത്തനോബോട്ടണി, നാനോ സയൻസ് & നാനോ ടെക്നോളജി എന്നിവ ഒഴികെ) / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം പി എഡ്/ എം ബി എ / എം എഡ് ( സി ബി സി എസ് എസ്- 2020 സിലബസ് ), റെഗുലർ, മെയ് 2022 പരീക്ഷ ഒക്ടോബർ 11 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 22 വരെയും പിഴയോട് കൂടി സെപ്റ്റംബർ 26 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.