2022 നവംബറിൽ നടത്താനുദ്ദേശിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദശാംശങ്ങൾ 1655/- രൂപ ഫീസു സഹിതം ഓൺലൈനായി 2022 ഒക്ടോബർ ഒന്ന് മുതൽ പതിനഞ്ചു വരെയുള്ള തീയതികളിൽ സർവ്വകലാശാലയിൽ സമർപ്പിക്കാം. 5515/- രൂപ പിഴയോടുകൂടി ഒക്ടോബർ ഇരുപതു വരേയും ഓൺലൈനായി ഡെസ്സർട്ടേഷൻ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ് സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക.