Reshmi Thamban

Reshmi Thamban
Sub Editor, Nownext

ഹൃദയമിടിപ്പിലാണ് എല്ലാം. അത് നിലച്ചാൽ നമ്മളും നിലച്ചു. ഹൃദയമിടിപ്പിന്റെ താളം പരിശോധിക്കുന്ന ടെക്‌നീഷ്യന്മാരാണ് കാർഡിയാക് കെയർ ടെക്‌നിഷ്യൻമാർ. ഒരാളുടെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുക, ഹാർട്ട് റേറ്റ് മോണിറ്റർ ചെയ്യുക, ഇതൊക്കെയാണ് ജോലി. ഹൃദയവുമായി ബന്ധപ്പെട്ട ടെസ്റ്റുകളും കാര്യങ്ങളുമൊക്കെ ചെയ്ത്, ഡോക്ടറെ അസിസ്റ്റ് ചെയ്യുന്നത് ഈ ടെക്‌നിഷ്യൻമാരാണ്. ബി എസ് സി കാർഡിയാക് കെയർ ടെക്നോളജി ഒരു മികച്ച കോഴ്സ് സാധ്യതയാണ്. 3 വർഷമാണ് കോഴ്സ് കാലാവധി. ബയോളജി, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ +2 സയൻസ് ആണ് യോഗ്യത. 

ആശുപത്രികളിലും ക്ലിനിക്കുകളിലും കൂടാതെ റീഹാബിലിറ്റേഷൻ സെന്ററുകളിലും നഴ്സിംഗ് കെയർ സെന്ററുകളിലുമൊക്കെ ഒരു കാർഡിയാക് കെയർ ടെക്‌നീഷ്യന്റെ സാന്നിധ്യം ആവിശ്യമുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്ററുകളിൽ, എമർജൻസി മെഡിസിൻ സെന്ററുകളിൽ, ട്രോമാ കെയർ സെന്ററുകളിൽ, ആക്സിഡന്റ് കെയർ സെന്ററുകളിൽ, എമർജൻസി റെസ്ക്യൂ ടീമുകളിൽ, ഡയഗണോസ്റ്റിക് സെന്ററുകളിൽ, ഇസിജി സെന്ററുകളിൽ ഒക്കെ കാർഡിയാക് കെയർ ടെക്നിഷ്യന്മാരെ വ്യാപകമായി നിയമിച്ച് വരുന്നുണ്ട്. 

cardiac care technology

ഒരു കാർഡിയാക് കെയർ ടെക്‌നീഷ്യന് കാർഡിയോളോജിസ്റ്റ് ആവാൻ കഴിയും. എം എസ് സി കാർഡിയാക് കെയർ ടെക്നോളജിക്ക് ശേഷം കാർഡിയോളജിയിൽ എം ഡി ചെയ്ത് കാർഡിയോളജി ഡോക്ടർ അഥവാ കാർഡിയോളോജിസ്റ്റ് ആവാം. കൂടാതെ, 

  • Cardiovascular Technician
  • Cath Lab Technician
  • Consultant Nephrologist
  • Dialysis Technician
  • Echocardiographer
  • ICU-Intensivist
  • Medical Sonographer
  • Registered Cardiac Electrophysiology Specialist
  • Registered Cardiac Sonographer
  • Registered Cardiovascular Invasive Specialist
  • Registered Vascular Specialist 

തുടങ്ങിയ ജോലി സാധ്യതകളുമുണ്ട്. 

  • കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ്
  • ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
  • അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസെസ്
  • ഡോൾഫിൻ പിജി കോളേജ് ഓഫ് സയൻസ്
  • MIMS കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്
  • ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
  • അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശൂർ

എന്നിവിടങ്ങളിലൊക്കെ കാർഡിയാക് കെയർ ടെക്‌നിഷ്യൻ കോഴ്സ് പഠിക്കാം. മികച്ച കരിയർ സാധ്യതയുള്ള പ്രൊഫെഷണൽ കോഴ്സ് ആണിത്. ഇന്ത്യയിൽ ഒരു കാർഡിയാക് ടെക്‌നീഷ്യന്റെ ശരാശരി വാർഷിക വരുമാനം 2.5 ലക്ഷം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!