കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്ക് 2 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നു. സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.  എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 750/- രൂപയും അല്ലാത്തവർക്ക് 1500/- രൂപയുമാണ്  അപേക്ഷ ഫീസ്.  ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

വിദ്യാഭ്യാസ യോഗ്യത: കോമേഴ്സ് / മാനേജ്മെന്റ് വിഷയത്തിൽ 55 %മാർക്കിൽ കുറയാതെ പി.ജി, നെറ്റ് / പിഎച്ച് ഡി.  ഗവണ്മെന്റ് / എയ്ഡഡ് കോളേജിൽ അസിസ്റ്റന്റ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ15 വർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം

പ്രായപരിധി : 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.