രണ്ടാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2022 മേയിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2015 & 2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2022 ജൂലൈയിൽ നടത്തിയ രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, അഞ്ചാം വർഷ ഫാം ഡി ഡിഗ്രി
റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ഒക്ടോബർ പന്ത്രണ്ടിന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.