അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ജില്ലാ ടെക്നോളജി മാനേജര്‍- കൃഷി, ജില്ലാ ടെക്നോളജി മാനേജര്‍-മൃഗസംരക്ഷണം എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും വെറ്ററിനറി ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. .
ബിരുദാനന്തര ബിരുദ ധാരികളുടെ അഭാവത്തില്‍ ബിരുദധാരികളെയും പരിഗണിക്കും. പ്രായം 22 നും 40 നും മധ്യേ. പ്രതിമാസ വേതനം 25000 രൂപ. താല്‍പ്പര്യമുള്ളവര്‍ 27 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം വേങ്ങേരി ആത്മ ഓഫീസില്‍ എത്തണം. 0495 2378997.