നവരാത്രി പൂജയ്ക്കായി സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ച ഒക്ടോബർ 3ലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾ(ബി.ബി.എ) ഒക്ടോബർ 7നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ 13നും നടക്കുന്നതായിരിക്കും. ഒക്ടോബർ 3ലെ മാറ്റി വച്ച എല്ലാ പരീക്ഷകളുടേയും പുനക്രമീകരിച്ച തീയ്യതി സംബന്ധിച്ച വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ടൈം ടേബീൾ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.