മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ എം.ടെക് പോളിമെർ സയൻസ് ആന്റ് ടെക്നോളജി(2022 2024 ബാച്ച്) കോഴ്സിൽ ഒഴിവുള്ള ഒൻപത് സീറ്റുകളിലേക്ക് ഒക്ടോബർ 12-ന് സ്പോട്ട് അഡ്മിഷൻ നടത്തും.

വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി അന്നു വൈകുന്നേരം നാലിന് മുൻപ് വകുപ്പിൽ എത്തണം.

രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. എൻ.എസ്.എസ്, എൻ.സി.സി, എക്സ് സർവീസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് നിയമാനുസൃത വെയ്റ്റേജ് മാർക്ക് ലഭിക്കും.

യോഗ്യത:അംഗീകൃത സ്ഥാപനത്തിൽനിന്ന് 55 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബി.ടെക് അല്ലെങ്കിൽ ബി.ഇ(പോളിമെർ സയൻസ് ആന്റ് ടെക്നോളജി/ പോളിമെർ എൻജിനീയറിംഗ്/ ഫൈബർ സയൻസ് ആന്റ് ടെക്നോളജി/ റബർ ടെക്ടനോളജി/ പ്ലാസ്റ്റിക് ടെക്നോളജി/ കെമിക്കൽ എൻജിനീയറിംഗ്/ മെറ്റീരിയൽ സയൻസ്/ കെമിക്കൽ ടെക്നോളജി). അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അംഗീകൃത സ്ഥാപനത്തിൽനിന്ന് 55 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ എം.എസ്.സി(കെമിസ്ട്രി/ പോളിമെർ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി) യോഗ്യത നേടിയവരെയും ഇതേ കോഴ്സുകളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളെയും പരിഗണിക്കും. ഫോൺ: 0481- 2731036, 9645298272