കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല നടത്തുന്ന ‘ഡെവലപ്പിങ് ഹോം – ബേസ്‌ഡ് ഡിമെൻഷ്യ കെയർ മോഡൽ: എ മിക്സഡ് മെത്തഡോളജി അപ്രോച്ച്’ എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെല്ലോ ആയി 25000/- രൂപ പ്രതിമാസ വേതനത്തിൽ പരമാവധി മൂന്നു വർഷ കാലയളവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ നിന്നോ, തത്തുല്യമായി കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല അംഗീകരിച്ചിട്ടുള്ളതോ ആയ ആരോഗ്യശാസ്ത്ര സംബന്ധമായ വിഷയത്തിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ/അദ്ധ്യാപന പരിചയവും ആണ് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത.

അഭിലഷണീയം:

  • ഈ ഗവേഷണ പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയിൽ പി എച്ച് ഡി ബിരുദത്തിനു രജിസ്റ്റർ ചെയ്യാമെന്നുള്ളതിനാൽ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലെ പി എച്ച് ഡി റെഗുലേഷൻ അനുശാസിക്കുന്ന യോഗ്യതകൾ നേടിയിട്ടുള്ളവർക്കു മുൻഗണന നൽകുന്നതാണ്.
  • മാനസികാരോഗ്യ/സാമൂഹികാരോഗ്യമേഖലയിൽ(അദ്ധ്യാപനം/ഗവേഷണം/സാമൂഹ്യസേവനം) പ്രവൃത്തി പരിചയം അഭികാമ്യമായി കണക്കാക്കുന്നതാണ്.
  • ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുള്ള അസ്സൽ പകർപ്പുകളും സഹിതം കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ കാര്യാലയത്തിൽ 2022 നവംബർ രണ്ടിന് രാവിലെ പതിനൊന്നു മണിക്ക് നേരിട്ട് ഹാജരാകാൻ താൽപര്യപ്പെടുന്നു.