• എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി )

കണ്ണൂർ സർവകലാശാല, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവന് മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9447458499

  • എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി)

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14 – ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467

  • ഇന്റഗ്രേറ്റഡ് എം.കോം

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സിൽ പൊതു വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം ഫോൺ: 9847859018