നവംബർ 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.റ്റി (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ മൂന്നു വരെയും പിഴയോടു കൂടി നവംബർ നാലിനും സൂപ്പർ ഫൈനോടു കൂടി നവംബർ അഞ്ചിനും അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം. (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ മൂന്ന് മുതൽ പത്ത് വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 നും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.