24.11.2022, 25.11.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2013 മുതൽ 2018 വരെ അഡ്മിഷൻ പരീക്ഷാർഥികൾക്ക് 07.11.2022 വരെ പിഴയില്ലാതെയും 09.11.2022 വരെ പിഴയോടെയും ഓഫ്ലെനായി അപേക്ഷിക്കാം. 2019 അഡ്മിഷൻ മുതലുള്ള പരീക്ഷാർഥികൾക്ക് 07.11.2022 മുതൽ 10.11.2022 വരെ ഏഴാം സെമസ്റ്റർ പരീക്ഷകൾക്കും, 10.11.2022 മുതൽ 14.11.2022 വരെ മൂന്നാം സെമസ്റ്റർ പരീക്ഷകൾക്കും ഓൺലൈനായി അപേക്ഷിക്കാം. മൂന്നും ഏഴും സെമസ്റ്റർ റെഗുലർ പരീക്ഷാർഥികൾ ഓൺലൈനായി (എസ്. ബി. ഐ. ഇ- പേ) ഫീസടച്ചാൽ മാത്രമേ പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാകൂ.