Munavira Vakayil
Munavira Vakayil
Sub Editor, NowNext

വിവിധ വിഭാഗങ്ങള്‍ കൊണ്ട് വിദ്യഭ്യാസ മേഖല സമ്പന്നമാണ്. അതില്‍ യു ജി, പി ജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡിപ്ലോമ, ഐ ടി ഐ തുടങ്ങി യോഗ്യതക്ക് അനുസരിച്ചും താല്പര്യങ്ങൾക്കനുസരിച്ചും വിവിധ തലങ്ങള്‍ ഉണ്ട്.

ഐ ടി ഐ കോഴ്‌സുകളുടെ കീഴില്‍ വരുന്ന മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് എന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയായവര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്ക് ചേരാവുന്നതാണ്. രൂപകല്‍പന രംഗത്ത് പ്രൊഫഷണല്‍ വൈദഗ്ധ്യം നല്‍കുന്നതിലാണ് കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെക്കാനിക്കല്‍ സംവിധാനങ്ങളുടെ രൂപകല്‍പന, വിശകലനം, നിര്‍മാണം എന്നിവയ്ക്കുള്ള ഭൗതിക ശാസ്ത്ര നിയമങ്ങള്‍ പ്രയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പ്, കെമിസ്ട്രി ആന്‍ഡ് ലാബ്, മാനുഫാക്ചറിങ്ങ് എഞ്ചിനീയറിങ്ങ് എന്നിവയുടെ പ്രവര്‍ത്തന ശേഷിയെ കുറിച്ചുള്ള അടിസ്ഥാന അറിവ് ഈ കോഴ്‌സ് നല്‍കുന്നുണ്ട്. മെക്കാനിക്കല്‍ പാര്‍ട്ട്‌സ് ആന്‍ഡ് ഡിവൈസുകളുടെ പഠനം ആണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. വ്യവസായിക യന്ത്രങ്ങള്‍, ഫ്‌ളൂയിഡ്‌ മെക്കാനിക്‌സ്, നിര്‍മിത ബുദ്ധി തുടങ്ങിയ ആശയങ്ങള്‍ ഇതിലൂടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ കോഴ്‌സ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഗണിതവും ഇംഗ്ലീഷും നന്നായി അറിയുകയും, പത്താം ക്ലാസ് പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും ആയിരിക്കണം.

ചില സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പ്രവേശനവും, പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ചേരാവുന്നതാണ്. പ്രവേശന പരീക്ഷയില്‍, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട് 120 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. പ്രവേശന പരീക്ഷക്ക് രണ്ട് മണിക്കൂര്‍ സമയമായിരിക്കും. ഗവണ്‍മെന്റ് കോളേജുകളിലും പ്രൈവറ്റ് കോളേജുകളിലും ഇത് പഠിക്കാവുന്നതാണ്.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്  മുന്ന് വര്‍ഷ ഡിപ്ലോമക്ക് ശേഷം ബി ടെകും  വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതാണ്. സര്‍ക്കാര്‍ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളില്‍ പെട്ടന്ന് ജോലി ലഭിക്കാന്‍ ഇത് സഹായകരമാവുന്നു. പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഗവേഷണ ലാബുകളും തുടങ്ങാവുന്നതാണ്.

കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വെഹിക്കിള്‍ എഞ്ചിനുകള്‍, വാട്ടര്‍ ക്രാഫ്റ്റ്, എയര്‍ ക്രാഫ്റ്റ് എന്നിവ കൈകാര്യം ചെയ്യാനും അറ്റകുറ്റപണികള്‍ നടത്താനും രൂപകല്‍പ്പന ചെയ്യാനും കഴിയും. പഠിച്ചിറങ്ങുന്ന ഒരോ മെക്കാനിക്കല്‍ എഞ്ചിനീയറും മാനുഫാക്ചറിങ്ങ് മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍, മെക്കാനിക്കല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ ജോബ് പ്രൊഫൈലോടെ പ്രവര്‍ത്തിക്കാം.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കോഴ്‌സ് ഇന്ത്യയിൽ നിരവധി കോളേജുകളിൽ ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. College of Engineering, Roorke
  2. Jagannath University, Jaipur
  3. Sanskrit University, Mathura
  4. Jamia Millia Islamia University, New delhi
  5. Bharati Vidhyapeeth University, Pune
കേരളത്തിലെ പ്രമുഖ കോളേജുകള്‍
  1. Rajadhani Institute of Engineering and Technology(RIET), Attingha, Thiruvananthapuram
  2. Matha College of Technology(MCT), Ernakulam
  3. Sree Narayana Guru Institute Of Science and Technology- (SNGIST), Ernakulam
  4. Regional Institute Of Engineering (RIE) Trivandrum
  5. Government Polytechnic College (GPC) Muttom, Idukki

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!