അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ അനലിറ്റിക്സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. പിഴ കൂടാതെ ഒക്ടോബർ 31 വരെയും പിഴയോടു കൂടി നവംബർ ഒന്നിനും സൂപ്പർഫൈനോടു കൂടി നവംബർ രണ്ടിനും അപേക്ഷിക്കാം. വീണ്ടും എഴുതുന്ന വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമേ പേപ്പറൊന്നിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.