• പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ പി ജി ഡി ഡി എസ് എ ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് ) കോഴ്‌സിന് എസ് സി, എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഒക്ടോബർ 31 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ്

  • എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ഏതാനും ഒഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 31 – ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467