• എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2022 നവംബർ ഒൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ പത്തു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ പതിനൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2020 സ്കീം) പരീക്ഷക്ക് 2022 നവംബർ പതിനൊന്നു മുതൽ ഇരുപത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഇരുപത്തിരണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഇരുപത്തിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.