2023 ഫെബ്രുവരിയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (ഡി എം & എം സി എച്ച്) ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസ് രജിസ്ട്രേഷനും, തീസിസ് വിശദാംശങ്ങളും 3310/- രൂപ ഫീസു സഹിതം ഓൺലൈനായി 2022 നവംബർ അഞ്ചു വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. 5515/- രൂപ പിഴയോടുകൂടി രജിസ്ട്രേഷനും തീസിസ് വിശദശാംശങ്ങളുടെ സമർപ്പണവും ഓൺലൈനായി 2022 നവംബർ ഏഴു മുതൽ പതിനാലു വരെയും നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക.