കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ നവംബർ 13 മുതൽ 26 വരെ നടക്കുന്ന റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ, നവംബർ 22 മുതൽ ഡിസംബർ 21 വരെ നടക്കുന്ന ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം, നവംബർ 15 മുതൽ 21 വരെ നടക്കുന്ന ബയോഡൈവേഴ്സിറ്റി ആൻഡ് എക്കോളജി ഹ്രസ്വകാല പരിശീലന കോഴ്സ് എന്നിവയ്ക്ക്, സർവകലാശാല – കോളേജ് അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽവിവരങ്ങളും ഷെഡ്യൂളും വെബ്‌സൈറ്റിൽ ലഭ്യമാണ്