ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് എക്സല്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം പ്രതിമാസ വേതനം 15000 രൂപ.
അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗമായ വനിതയോ ആയിരിക്കണം. അപേക്ഷാഫോറം http://www.kudumbashree.org/careers എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ പത്തിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-20 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495-2373066