മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ നവംബർ 10നു വൈകുന്നേരം നാലിനു മുൻപ് അതത് കോളേജുകളിൽ പ്രവേശനം നേടണം.

ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവരും സ്ഥിരപ്രവേശം വേണ്ടവരും നിർദ്ദിഷ്ട സർവകലാശാലാ ഫീസിനു പുറമെ കോളേജിലെ ഫീസും അടച്ച് പ്രവേശനം ഉറപ്പാക്കണം. താത്കാലിക പ്രവേശനം വേണ്ടവർ സർവകലാശാലാ ഫീസ് അടച്ച് കോളജിൽ ഓൺലൈനായി പ്രവേശനമെടുക്കണം. ഇവർ കോളേജിലെ ഫീസ് അടയ്ക്കേണ്ടതില്ല.