ഒന്നാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷക്ക് 2022 നവംബർ പതിനാലു മുതൽ ഇരുപത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഇരുപത്തിരണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഇരുത്തിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 

2022 ഡിസംബർ എട്ടു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഇരുപത്തെട്ടു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ മുപ്പതു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 

2022 ഡിസംബർ ഇരുപത്തേഴു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 പാർട്ട് II, 2012 & 2016 സ്കീമുകൾ), ഡിസംബർ ഇരുപത്തെട്ടു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് സപ്ലിമെന്‍ററി (2010 പാർട്ട് I സ്കീം) എന്നീ പരീക്ഷകൾക്ക് 2022 നവംബർ പതിനേഴു മുതൽ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴു വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.