• ഈ വർഷം ഏപ്രിൽ നടത്തിയ മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എസ്.സി. സൈബർ ഫോറൻസിക്, എം.എസ്.സി. ബയോഇൻഫോർമാറ്റിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 25 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

  • ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ്, 2017 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

  • ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്, 2017 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

  • ഈ വർഷം മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 25 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.