• രണ്ടാം വർഷ ബി എസ് സി ഡയാലിസിസ് ടെക്നോളജി – പരീക്ഷാ രജിസ്‌ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ പത്തൊൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ മുപ്പതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം .

  • മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഒന്ന് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ മൂന്നു വരേയും, ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ മുപ്പതു മുതലാരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2022 നവംബർ പതിനഞ്ചു മുതൽ ഇരുപത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഇരുപത്തിമൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഇരുപത്തിനാലു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.