2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 1655/- രൂപ ഫീസു സഹിതം ഓൺലൈനായി 2022 നവംബർ ഇരുപത്തിരണ്ടു മുതൽ ഡിസംബർ എട്ടു വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ വൈകി സമർപ്പിക്കുന്നവർക്കു 5515/- രൂപ ഫൈനോടുകൂടി ഡിസംബർ ഒൻപതു മുതൽ പതിനൊന്നു വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഡെസ്സർട്ടേഷന്‍റെ സോഫ്റ്റ് കോപ്പി നാല് ഹാർഡ് കോപ്പികളോടൊപ്പം ഡിസംബർ പതിനഞ്ചിനു വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സർവ്വകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.