എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 ഡിസംബർ ഇരുപത്തെട്ടു മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് II റെഗുലർ /സപ്ലിമെന്‍ററി (2020 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പന്ത്രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനാറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 പരീക്ഷാ രജിസ്ട്രേഷൻ

2023 ജനുവരി നാല് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ അഞ്ചു മുതൽ പതിനഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ പിഴയോടെ ഡിസംബർ പതിനേഴു വരേയും, 335/- രൂപ അധിക പിഴയോടെ ഡിസംബർ ഇരുപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.