2023 ജനുവരി മൂന്നിന് തുടങ്ങാനിരുന്ന ഒന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷ ജനുവരി പതിനേഴിലേക്കു മാറ്റിയിരിക്കുന്നു. പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2022 ഡിസംബർ പത്തൊൻപതു വരെ നടത്താം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപത്തിമൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഇരുപത്താറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.