2022 ലെ ആയുർവേദ / ഹോമിയോ/ സിദ്ധ/ ഫാർമസി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്. കോഴ്ചകളിലേയ്ക്കുള്ള ഒന്നാം ഘട്ട അന്തോട്ടമെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 28.11.2022 മുതൽ അവരവരുടെ ഹോം പേജിലെ “Data sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുണ്ട മുഴുവൻ ഫീസും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഒടുക്കിയശേഷം 29.11.2022 മുതൽ 02.12.2022 വൈകിട്ട് 3.00 മണി വരെ പ്രവേശനം നേടാവുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക് അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടേയും അലോട്ട്മെന്റും (ഫീസ് സൗജന്യം ലഭ്യമായവർ ഉൾപ്പെടെ) ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
ഹെല്പ് ലൈൻ നമ്പർ : 04712525300