സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ ലോ-കോളേജുകളിലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക മോപ് അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മോപ് അപ് അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ ([email protected] )മുഖേന പ്രസ്തുത പരാതികൾ 30.11.2022 ഉച്ചക്ക് 12.00 മണിക്കു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ 04712525300