കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇ ടി ബി) വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്,ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി.സി.എ/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. ഇ ടി ബി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണവിഭാഗം ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 13.12.2022 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 0497-2782441