Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ വിപണി കീഴടക്കിയതോടെ വളരെ ഡിമാൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു കരിയറാണ് ലോജിസ്റ്റിക്സ്. എന്താണ് ലോജിസ്റ്റിക്സ്? ഈ ഒരു മേഖലയിൽ ജോലി നോക്കുന്നവരുടെ ജോബ് റോൾസ് എന്തൊക്കെയാണ്? എങ്ങനെ ഈ ഒരു മേഖലയിൽ ജോലി നേടാം? എന്താണ് പഠിക്കേണ്ടത്? ഈ കാര്യങ്ങളൊക്കെ നമുക്ക് നോക്കാം. ലോജിസ്റ്റിക്സ് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാനുള്ള കുറച്ച് ടിപ്സ് കൂടി പറയുന്നുണ്ട്. 

ഒരു പ്രോഡക്റ്റ് മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക്, പ്രോഡക്റ്റ് ഉണ്ടാക്കാനാവിശ്യമായ റോ മെറ്റീരിയൽസ് എത്തിക്കുന്നത് മുതൽ ആ പ്രോഡക്റ്റ് നമ്മുടെ കയ്യിലെത്തുന്നത് വരെ, അതായത് ആവിശ്യക്കാരന്റെ കയ്യിലേക്ക് അത് ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊബിലിറ്റി മാനേജ്‌മന്റ് ആണ് ലോജിസ്റ്റിക്സ് എന്ന മേഖലയിൽ പെടുന്നത്. കടലിലും കരയിലും ആകാശത്തും ലോജിസ്റ്റിക്സിന്റെ സാധ്യതകൾ വ്യാപിച്ച് കിടക്കുന്നു. ഇമ്പോർട്ടിങ് ആൻഡ് എക്സ്പോർട്ടിങ് മേഖലയിലും ഇ-കോമേഴ്‌സ് മേഖലയിലുമൊക്കെ ജോലി നോക്കാൻ ലോജിസ്റ്റിക്സ് പഠിക്കുന്നതിലൂടെ സാധിക്കും. 

Logistics
 

ലോജിസ്റ്റിക് പഠിക്കാൻ സർട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ഡിഗ്രി-പി ജി കോഴ്സുകളുമൊക്കെ ഉണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് വന്നാൽ, സി ഐ എൽ ടി എന്നൊരു ഇന്റർനാഷണൽ പ്രൊഫെഷണൽ ബോഡി ഉണ്ട്. ചാറ്റേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്. സി ഐ എൽ ടി നൽകി വരുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിൽ അടക്കം മികച്ച ജോലി നേടാൻ അവസരമൊരുങ്ങും. CILT International Certificate in Logistics എന്ന 3 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് വളരെ നല്ല ചോയ്സ് ആണ്. ഒരു മാസത്തെ ഇന്റേൺഷിപ്പോടുകൂടിയ കോഴ്സ് ആണിത്. സി ഐ ൽ ടി യുടെ തന്നെ International Diploma in Logistics and Transport, International Advanced Diploma in Logistics and Transport, International PG Diploma In Logistics & Shipping Management തുടങ്ങിയ കോഴ്‌സുകളുമുണ്ട്. അന്താരാഷ്ട്ര അംഗീകാരമുള്ളനാൽ തന്നെ ധൈര്യമായി പഠിക്കാം. 

പി ജി കോഴ്സുകളിൽ, എം ബി എ ഇൻ ഇന്റർനാഷണൽ ബിസിനസ് എന്ന കോഴ്സ് ലോജിസ്റ്റിക്സിന്റെ എല്ലാ മേഖലയും തൊട്ട് കൊണ്ട് വിശദമായ പഠനം സാധ്യമാക്കുന്ന ഒരു കോഴ്സ് ആണ്. മാസ്റ്റേഴ്സ് ഇൻ ഇന്റെനാഷണൽ മാനേജ്‌മന്റ് അഥവാ എം ഐ ബി എന്ന കോഴ്സും വിദേശ രാജ്യങ്ങളിൽ പോലും മികച്ച സാധ്യത ഒരുക്കും. ഇവയ്ക്ക് രണ്ടിനും ഏതെങ്കിലും ഡിഗ്രി ആണ് യോഗ്യത. 

Logistics
 

ലോജിസ്റ്റിക്സ് മേഖലയിൽ വ്യത്യസ്തങ്ങളായ ജോബ് റോൾസ് ആണ് ഉള്ളത്. സപ്ലൈ ചെയിൻ മാനേജ്‌മന്റ്, വെയർ ഹൗസിങ്, സ്റ്റോർ മാനേജ്‌മന്റ്, പാക്കിങ്, ട്രാൻസ്‌പോർട്ടേഷൻ, ഇൻവെന്ററി മാനേജ്‌മന്റ്, ട്രാക്കിംഗ്, ഇൻഷുറൻസ് പ്ലാനിങ്, തുടങ്ങിയവയൊക്കെ ലോജിസ്റ്റിക്സ് മേഖലയിൽ വരുന്ന ജോലികളാണ്. അതായത് റോ മെറ്റീരിയൽസ് ബൾക്ക് ആയി വാങ്ങുന്നത് മുതൽ, അതിന്റെ ട്രാൻസ്‌പോർട്ടേഷൻ, ഡോക്യൂമെന്റേഷൻ, സംഭരണം, പാക്കിങ്, ഇൻഷുറൻസ് പ്ലാൻ ചെയ്യൽ, ട്രാക്കിംഗ്, ഡെലിവറി ഇവയൊക്കെ ലോജിസ്റ്റിക്സ് ഡിപാർട്മെന്റിന്റെ ജോലിയാണ്. 

ഈ ജോബ് റോളുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് ഓരോ ജോലിയിലും എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് മനസിലാക്കി താല്പര്യത്തിനനുസരിച്ച് വേണം അവ തിരഞ്ഞെടുക്കാൻ. 

പഠിക്കാൻ പോവുന്നവര് ശ്രദ്ധിക്കേണ്ടത്, ഇവ കൂടാതെയും ലോജിസ്റ്റിക്സ് കോഴ്സുകൾ ഒരുപാടുണ്ട്.സെർട്ടിഫിക്കേഷൻ കോഴ്സുകളായും ഡിപ്ലോമ കോഴ്സുകളായും ഒക്കെ. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, അതിന്റെ സിലബസാണ്‌. 

എന്തൊക്കെയാണ് പഠിക്കാനുള്ളത് എന്നതിനെ പറ്റി ആദ്യമേ മനസിലാക്കിയിരിക്കണം. സർട്ടിഫിക്കറ്റ് അംഗീകൃതമാണോ എന്ന് നിർബന്ധമായും അന്വേഷിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഉറപ്പുവരുത്തണം. ഈ മേഖലയിൽ ഏറ്റവും അത്യാവശ്യം എക്സ്പീരിയൻസ് ആണ്. അതുകൊണ്ട് തന്നെ ഇന്റേൺഷിപ്പോടുകൂടിയ കോഴ്സ് നൽകിവരുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ജോലി നോക്കുമ്പോൾ ഈയൊരു എക്സ്പീരിയൻസ് നിങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. 

ലോജിസ്റ്റിക്സ് ഡിമാൻഡിങ് ആയ മേഖല തന്നെയാണ്. സ്കില്ലിനനുസരിച്ച് മികച്ച ശമ്പളവും ലഭിക്കും. വിദേശ രാജ്യങ്ങളിലെടക്കം മികച്ച സ്കോപ്പ് ഉള്ള മേഖലയാണ്. തിരഞ്ഞെടുക്കുമ്പോൾ ജോലിയെ കുറിച്ച് വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം ഇറങ്ങി തിരിക്കുക എന്നാണ് പറയാനുള്ളത്. പിന്നീട് ഓർത്ത് വിഷമിക്കേണ്ടി വരരുത്. ലോജിസ്റ്റിക്സിന്റെ പ്രാധാന്യം ഇത്ര കണ്ട് കൂടിയത്, ആമസോൺ ഫ്ലിപ്കാർട് പോലുള്ള ഇ കോമേഴ്‌സ് സ്ഥാപനങ്ങളുടെ വരവോടുകൂടിയാണ്. ഇനിയങ്ങോട്ട് ഇ കോമേഴ്‌സ് രംഗത്തിന്റെ സാധ്യത കൂടുന്നതിനാൽ ലോജിസ്റ്റിക്സിന്റെ സാധ്യതയും കൂടും. കൂടാതെ സ്റ്റാർട്ടപ്പ് രംഗത്തും ലോജിസ്റ്റിക്സ് കോഴ്സ് കഴിഞ്ഞവർക്ക് ഒരു കൈ നോക്കാവുന്നതാണ്. സ്വന്തമായി സംരംഭം തുടങ്ങാനുള്ള എല്ലാ അവസരവും ഈ ഒരു മേഖല ഒരുക്കുന്നുണ്ട്.